തിരുവനന്തപുരം : നിരവധി കേസുകളിലെ പ്രതിയാക്കിയും മദ്യപ സംഘത്തിന്റെ തലവനായും ചിത്രീകരിക്കാനുള്ള നീക്കത്തില്‍ ദുഖമുണ്ടെന്ന് പൊലീസ് മര്‍ദനത്തിന് ഇരയായ സുജിത്ത് വി എസ്. തനിക്ക് മര്‍ദനമേറ്റ സംഭവം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ മറുപടി നീതിയുടെ ഭാഷയായി തനിക്ക് തോന്നിയില്ല.
കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചു എന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ഈ മർദ്ദനം എന്നല്ല നടന്നത്. കാലങ്ങള്‍ക്ക് മുന്‍പേ നടന്ന സംഭവമാണിത്. സംഭവത്തിന്റെ വിഷ്വല്‍ ഇപ്പോൾ ജനങ്ങള്‍ക്ക് മുന്‍പില്‍ വന്നിട്ട് നടപടിയെടുത്തു എന്ന് പറയുന്നതില്‍ പ്രസക്തിയില്ലെന്നും സുജിത്ത് പറഞ്ഞു.
കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. നടന്ന സംഭവത്തിന്റെ കൃത്യമായ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്‍പിലുണ്ട്. അവര്‍ തന്നെ വിശ്വസിക്കുന്നുണ്ട്. തന്നെ നേരില്‍ കാണുമ്പോള്‍ ഉള്‍പ്പെടെ സാധാരണ ജനങ്ങള്‍ തങ്ങളുടെ പിന്തുണ അറിയിക്കുന്നുണ്ടെന്നും സുജിത്ത് കൂട്ടിച്ചേര്‍ത്തു.