തൃശൂർ: കേരളത്തിലെ പിണറായി സർക്കാരിന്റെ പൊലീസ് നയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാരായ പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം.പിണറായി സർക്കാരിന് കീഴിൽ ഒരു പൊലീസ് സ്റ്റേഷനിലും സാധാരണക്കാരന് രക്ഷയില്ലെന്നും ആർക്കുവേണ്ടിയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും സുജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേഷനിലെത്തിച്ച് ഒരുകാരണവുമില്ലാതെ പാവങ്ങളെ മർദ്ദിച്ച് അവർക്കെതിരെ കേസെടുക്കുന്നത് പിണറായിയുടെ പൊലീസ് നയത്തിന്റെ ഭാഗമാണ്.പോലീസ് സ്റ്റേഷനുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ അല്ല. ഈ വകുപ്പ് ഭരിച്ച ഒരാളാണ് താന്‍. അന്ന് പൊതുജനങ്ങളെ മര്‍ദിക്കാന്‍ പാടില്ല എന്ന ശക്തമായ നിര്‍ദേശം സ്റ്റേഷനുകള്‍ക്ക് നല്‍കിയിരുന്നു.
കേരള പൊലീസിനെ ഈ നിലയിലാക്കിയതിന്റെ ഉത്തരവാദിത്തം പിണറായിക്കാണ്. നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതുകൊണ്ട് മാത്രമായില്ല അവരെ സർവീസിൽ നിന്ന് പുറത്താക്കണം. സുജിത്തിന്റെ നിയമപോരാട്ടത്തിന് പാർട്ടിയുടെ പൂർണപിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുടെ പോലീസ് നയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത്. പിണറായി സര്‍ക്കാരിന്റെ പോലീസ് നയത്തിന്റെ ഭാഗമാണിത്. വിഷയത്തിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത് ഡിജിപി അല്ല. മുഖ്യമന്ത്രിയുടെ മൗനം നാട്ടിൽ ഇതുപോലുള്ള ആക്രമണങ്ങൾ ഉണ്ടാകാനുള്ള പ്രേരണയാണ് നൽകുന്നത്. പൊലീസിലുള്ള ഗുണ്ടകളെ നിലയ്ക്ക് നിർത്താൻ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആകണം.
എല്ലാ പോലീസുകാരും ഇത്തരക്കാരാണ് എന്ന് പറയുന്നില്ല. പക്ഷേ, ഇത്തരക്കാരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കരുത്. പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ വെക്കുന്ന സുപ്രീംകോടതിയിൽ കേസില്‍ കക്ഷിചേരാന്‍ സുജിത്തിന് പാര്‍ട്ടിയുടെ എല്ലാ സഹായവും ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.