തൃശൂർ : കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. തൃശൂർ നഗരത്തോട് ചേർന്ന സ്ഥലത്താണ് സംഭവം. സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചു. ഇവരെ ഇയാൾ അസഭ്യം പറയുകയാണ്. (Suicide threat incident in Thrissur )
ഇയാൾ ഒരു പ്രദേശത്തെയാകെ മുൾമുനയിൽ നിർത്താൻ തുടങ്ങിയിട്ട് ഒരു മണിക്കൂറിലേറെ നേരമായി. വടികളും മറ്റും ആളുകൾക്ക് നേരെ എറിയുന്നുമുണ്ട്. മൂന്ന് നിലയുള്ള കെട്ടിടത്തിന് മുകളിലാണ് ഇയാൾ കയറിയത്.
പെയിൻറ് തലവഴിയെ കോരിയൊഴിച്ചിട്ടുണ്ട്. ഇയാളെ മുൻപ് കണ്ടിട്ടില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.