കോഴിക്കോട് : സ്റ്റേഷൻ പരിധിയിലെ ഒരു സ്ത്രീ ജീവനൊടുക്കുമെന്ന് വിളിച്ചറിയിച്ചുവെന്നാണ് പയ്യോളി സ്റ്റേഷനിൽ നിന്ന് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ലഭിച്ച അറിയിപ്പ്. വിവരം കേട്ടയുടൻ തന്നെ സീനിയർ സിപിഒ ഗോകുൽ രാജ് വിവരം ഇൻസ്പെക്ടർ ടി.പി.ദിനേശിന് കൈമാറി. അദ്ദേഹം ഉടൻ പുറപ്പെടാൻ നിർദേശം നൽകി. (Suicide attempt rescue by Balussery police )
ആരും അങ്ങോട്ടേയ്ക്ക് വരേണ്ട എന്നാണ് സ്ത്രീ പറഞ്ഞത്. എന്നാൽ, വീടിന് സമീപമെത്തിയപ്പോഴേക്കും കുഞ്ഞിൻ്റെ കരച്ചിൽ കേട്ടു. വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിയാടുന്ന യുവതിയെയാണ്.
ഉടൻ തന്നെ കെട്ടഴിച്ച് ഇവരെ താഴെയിറക്കി. ആശുപത്രിയിൽ എത്തിച്ചു. 9 മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിൻ്റെ കുടുംബത്തെ ഏൽപ്പിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നായിരുന്നു ആത്മഹത്യ ശ്രമം.