തൃശൂർ : മൂന്ന് നിലക്കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയയാളെ ഒടുവിൽ 'വല'യിലാക്കി. തൃശൂരിലാണ് സംഭവം. പിടികൂടിയ റിൻഷാദ് എന്നയാൾക്ക് മാനസികമായി പ്രശ്‌നങ്ങൾ ഉണ്ടെന്നും, ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. (Suicide attempt incident at Thrissur)
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന വടികളടക്കം രക്ഷാപ്രവർത്തകർക്ക് നേരെ വലിച്ചെറിഞ്ഞ ഇയാൾ ഇവരെ ചീത്ത പറയുകയും ചെയ്‌തിരുന്നു.