
പാലക്കാട്: തോൽക്കുമെന്ന് ഉറപ്പായതോടെ ബിജെപിയും സിപിഎമ്മും പാലക്കാട് അക്രമം അഴിച്ചു വിടുകയാണെന്ന് ഷാഫി പറമ്പിൽ എംപി (Shafi Parambil). ബൂത്തുകളിൽ സ്ഥാനാർഥിക്ക് കയറാം. തോൽക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞത്. ആള്‍ക്കാരെ കണ്ടാല്‍ കൈകാണിക്കും ചിരിക്കും. അത് സ്വാഭാവികമാണ്. ബിജെപി പ്രകടിപ്പിക്കുന്നത് അവരുടെ അസ്വസ്ഥത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് സംഘര്‍ഷം ആവശ്യമില്ലെന്നും പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിത്തന്നാല് മതി. രാഹുൽ മാങ്കൂട്ടത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഷാഫി പറഞ്ഞു.