
കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളെ കാണാതായി(Students missing). രണ്ട് വിദ്യാര്‍ത്ഥികളെയാണ് പുഴയിൽ ഇറങ്ങിയതിനെ തുടർന്ന് കാണാതായത്. ആൽബിൻ ജോസഫ്, അമല്‍ കെ. ജോമോന്‍ എന്നിവരെയാണ് കാണാതായത്.
ഇവർ ഭരണങ്ങാനം വിലങ്ങുപാറ ഭാഗത്തുനിന്നാണ് പുഴയിൽ ഇറങ്ങിയതെന്നാണ് ലഭ്യമായ വിവരം. ഇവർക്കായി പുഴയുടെ വിവിധ ഭാഗങ്ങളിൽ ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.