പാലക്കാട് : സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. വാണിയംകുളത്താണ് സംഭവം. (Students were hit by a bike while crossing the road)
അപകടത്തിൽപ്പെട്ടത് വാണിയംകുളം ടി ആർ കെ ഹൈസ്‌കൂളിലെ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ്. ഇന്നലെ വൈകുന്നേരം 4.45ഓടെയാണ് അനയ കൃഷ്ണ, അശ്വനന്ദ, നിവേദിത എന്നിവരെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ പരിക്ക് ഗുരുതരമല്ല. ബൈക്ക് കണ്ടെത്താൻ പോലീസ് സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.