Missing : വീട്ടിൽ നിന്ന് ഇറങ്ങിയത് ട്യൂഷൻ സെൻ്ററിലേക്ക് എന്ന് പറഞ്ഞ് : കൽപ്പറ്റയിൽ നിന്ന് കാണാതായ 3 കുട്ടികളെ പോലീസ് കണ്ടെത്തിയത് പാലക്കാട് നിന്ന്

അവർക്കാവശ്യമായ കൗൺസിലിംഗ് നൽകുകയും വയനാട്ടിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കിയതിന് ശേഷം മാതാപിതാക്കൾക്കൊപ്പം വിടുകയും ചെയ്തു.
Students went missing in Wayanad and found from Palakkad
Published on

വയനാട് : കൽപ്പറ്റയിൽ ട്യൂഷന് പോകുന്നുവെന്ന് വീട്ടിൽ നിന്നിറങ്ങിയ കുട്ടികളെ കാണാതായതായി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത് ഇന്നലെയാണ്. പിന്നാലെ അന്വേഷണം ആരംഭിച്ച പോലീസ് അവരെ പാലക്കാട് നിന്നാണ് കണ്ടെത്തിയത്.(Students went missing in Wayanad and found from Palakkad)

വെറും മൂന്ന് മണിക്കൂറിനുളളിൽ കുട്ടികളെ കണ്ടെത്തി. ജില്ലാ സ്‌ക്വാഡ്, കോഴിക്കോട്, പാലക്കാട് റെയില്‍വേ പൊലീസ് എന്നിവരുടെ സഹായത്തോടെയാണ് കൽപ്പറ്റ പോലീസ് കുട്ടികളെ കണ്ടെത്തിയത്.

അവർക്കാവശ്യമായ കൗൺസിലിംഗ് നൽകുകയും വയനാട്ടിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കിയതിന് ശേഷം മാതാപിതാക്കൾക്കൊപ്പം വിടുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com