
കൊല്ലം: തെന്മല ശെന്തുരുണിയിൽ വിദ്യാർത്ഥികൾക്ക് കടന്നൽ കുത്തേറ്റു(wasp). വിനോദ സഞ്ചാരത്തിന് എത്തിയ തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയാണ് കടന്നാൽ ആക്രമണം ഉണ്ടായത്.
ശക്തമായ കാറ്റിൽ കടന്നൽ കൂട് ഇളകിയതിനെ തുടർന്നാണ് ശെന്തുരുണി കളംകുന്ന് ഭാഗത്ത് ട്രെക്കിങ്ങിന് പോയ കുട്ടികൾക്ക് കടന്നൽ കുത്തേറ്റത്. കുട്ടികളെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.