

റിപ്പോർട്ട് : അൻവർ ഷരീഫ്
എടവണ്ണപ്പാറ : ചാലിയപ്പുറം ഗവണ്മെന്റ് യു പി സ്കൂലെ ആറാം ക്‌ളാസുകാരിയായ ഹീന ഫാത്തിമയും ഏഴാം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ആദിലും മലപ്പുറം ജില്ലയിലെ ചാലിയപ്പുറം സ്കൂളിലെ മിന്നും താരങ്ങളായിരിക്കുകയാണ് .അറ്റ്മോസ്ഫിയറിക് വാട്ടർ ജനറേറ്റർ (AWG )എന്ന ഉപകരണം നിർമിച്ച് ശാസ്ത്ര ലോകത്തിൽ കുട്ടിശാസ്ത്രജ്ഞരായിരിക്കുകയാണ് .അന്തരീക്ഷ ജല ജനറേറ്റർ, ഈർപ്പമുള്ള അന്തരീക്ഷ വായുവിൽ നിന്ന് വെള്ളം വേർതിരിച്ചെടുത്ത് കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന ഒരു ഉപകരണമാണ് (AWG ) കുട്ടി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. സുനിതവില്യംസ് ബഹിരാ കാശ യാത്ര നടത്തിയപ്പോൾ ദിവസങ്ങളോളം ബഹിരാകാശത്ത് ജലം ഉപയോഗിച്ചതുമായി ബന്ധപെട്ടു വന്ന വാർത്തകൾ ഇവരെ രണ്ടുപേരെയും ഒരുപോലെ സ്വാധീനിക്കുകയും അതിനെക്കുറിച്ചു അവരുടെ സയൻസ് ടീച്ചർ ആയ പി പി പ്രിയയയുമായി ചർച്ചകൾ നടത്തുകയും കുട്ടികൾ സോഷ്യൽമീഡിയയിൽ നിന്ന് കൂടുതൽ പഠനം നടത്തുകയും ചെയ്തു അതിന്ശേഷം (AWG )നിർമാണത്തിനാവശ്യമായ ഒരുചിത്രം തയ്യാറാക്കി അതിനെ അടിസ്ഥാനമാക്കിയാണ് (AWG )നിർമിച്ചത് .
ഇതിൻറെ ഇലക്ട്രിക്കൽസംവിദാനം സുഹൈൽ എന്ന ഒരു യുവ സൗണ്ട് എഞ്ചിനീയർ ഇവർക്കു തയ്യാറാക്കി നൽകുകയും ചെയ്തു സ്കൂൾ പി ടി എ എസ് എം സി സ്കൂളിലെ അദ്ധ്യാപകരുടെയും അകമഴിഞ്ഞ സഹായവും ഇവർക്ക് ലഭിച്ചു .(AWG )ൻറെ പ്രവർത്തനത്തെ കുറിച്ച് മിടുക്കിഹെനഫാതിമ പറയുന്നത് ഇങ്ങനെയാണ് ആദ്യം ചെറിയഫാൻ വെച്ച് വായുവിനെ വലിച്ചെടുത്തു കംപ്രഷർ വഴി കടത്തിവിടുമ്പോൾ വായുവിന്റെ മർദംകൂടുന്നു അപ്പോൾ അത് ചൂടാകുന്നു എന്നിട്ട് അതിനെ ചെറുപൈപ് വഴി കടത്തിവിടുമ്പോൾ മർദം കുറഞ്ഞു വരുന്നു ഈ സമയം ലിക്യുഡ് ഫോര്മാറ്റിലേക് വായുമാറുന്നു അതിനെ പിന്നീട് സ്റ്റോറേജിലേക്ക് മാറ്റി പ്യുരിഫൈ ചെയ്യുന്നു വായുവിൽനിന്ന് എടുക്കുന്നതായതിനാൽ മിനറൽസ് എല്ലാം ഉണ്ടാകണമെന്നില്ല അതിൽ മിനറൽസ് ചേർത്തതിന് ശേഷം സുദീകരിക്കുകയും ചെയ്തതിന് ശേഷം വെള്ളം കുടിക്കാൻ പാകത്തിന് ആകുന്നു ഇങ്ങനെയാണ് ഇതിൻറെ പ്രവർത്തനം എന്ന് ഹെന ഫാത്തിമ പറയുന്നു