തൃശൂർ : ശക്തമായ കാറ്റിൽ തെങ്ങൊടിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അന്ന ജോൺസൺ (11) ഐറിൻ ബിജു (16) എന്നിവർക്ക് പരിക്കേറ്റത്. തൃശൂർ ചാലക്കുടിയിൽ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ശക്തമായ കാറ്റിൽ തെങ്ങൊടിഞ്ഞ് വീണത്.
റോഡിൽ സൈക്കിളിൽ കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. തൊട്ടടുത്ത പറമ്പിലെ തെങ്ങാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്.ഇരുവരും അയൽവാസികളാണ്.
അതേ സമയം, സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യൂന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.