കാസര്‍ഗോഡ് : കാസര്‍ഗോഡ് വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം.കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം അശോകനോടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിര്‍ദ്ദേശം നൽകിയത്.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടിയെടുക്കും വരെ അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
അതേ സമയം, സ്കൂളുകളിൽ വിദ്യാർഥികൾക്കെതിരായ അക്രമങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമം വെച്ചുപൊറിപ്പിക്കില്ലെന്നും താൻ മന്ത്രിയായതിനു ശേഷം ഒമ്പത് അധ്യാപകരെ പിരിച്ചുവിട്ടുവെന്നും മന്ത്രി പറഞ്ഞു.