കാസര്‍കോട് : സ്‌കൂളില്‍ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയ്ക്കാണ് ക്രൂര മര്‍ദനമേറ്റത്.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അശോകന്‍ കുട്ടിയെ മര്‍ദിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ദിവസം അസംബ്ലിക്കിടെ കുട്ടി കാല്‍കൊണ്ട് ചരല്‍ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്.
സംഭവത്തിൽ അഭിനവിന്റെ മാതാപിതാക്കള്‍ പോലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയില്‍ തുടരുകയാണ്.