പത്തനംതിട്ട : പരീക്ഷയ്ക്ക് പിന്നാലെ അച്ചൻകോവിലാറ്റിൽ ഇറങ്ങിയ വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവത്തിൽ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. (Students drowned to death in Pathanamthitta)
മരിച്ചത് നബീൽ നിസാം എന്ന ഒൻപതാം ക്ലാസുകാരൻ ആണ്. അജ്‌സൽ അജി എന്ന കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച്ച തന്നെ കണ്ടെത്തിയിരുന്നു. പുഴയിൽ കുളിക്കാനിറങ്ങിയത് ഏഴംഗ സംഘമാണ്.