Students clashed in Kozhiode, Police lathi-charged

കോഴിക്കോട് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്: ലാത്തി വീശി പോലീസ് | Students

ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്
Published on

കോഴിക്കോട്: നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ ഏകദേശം 100 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. പേരോട് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള കുടിപ്പകയാണ് സംഘർഷത്തിന് കാരണമായത്.(Students clashed in Kozhiode, Police lathi-charged)

ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. നിലവിലെ വിദ്യാർത്ഥികൾക്കൊപ്പം സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവരും ആക്രമണത്തിൽ പങ്കുചേർന്നിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി.

കഴിഞ്ഞ ദിവസം കളിസ്ഥലത്ത് വച്ചും ഇതേ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നതായി വിവരമുണ്ട്. വിദ്യാർത്ഥികൾ തമ്മിലുള്ള കുടിപ്പക കാരണം ഈ മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Times Kerala
timeskerala.com