Students : തലസ്ഥാനത്ത് സഹപാഠിയെ വീട്ടിൽ കയറി ആക്രമിച്ച് പ്ലസ്‌ ടു വിദ്യാർത്ഥികൾ : 17കാരന് പരിക്ക്, ചികിത്സ തേടി

ഉച്ചയ്ക്ക് സ്‌കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ അവസരത്തിൽ സംഘർഷത്തിനിടയിൽപ്പെട്ട സുഹൃത്തിനെ അഭയ് പിടിച്ചു മാറ്റി. ഇതാണ് ആക്രമണത്തിന് കാരണമായത്.
Students : തലസ്ഥാനത്ത് സഹപാഠിയെ വീട്ടിൽ കയറി ആക്രമിച്ച് പ്ലസ്‌ ടു വിദ്യാർത്ഥികൾ : 17കാരന് പരിക്ക്, ചികിത്സ തേടി
Published on

തിരുവനന്തപുരം :തലസ്ഥാനത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി ആക്രമിച്ച് സഹപാഠികൾ. ശാസ്തവട്ടത്താണ് സംഭവം. ഇന്നലെ രാത്രി 9 മണിയോടെ വീട്ടിൽ കയറി ആക്രമിച്ചത് ഒരു സംഘം പ്ലസ്‌ ടു വിദ്യാർത്ഥികളാണ്.(Students attacked another in Trivandrum)

തുണ്ടത്തിൽ മാധവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സ്‌കൂളിലെ അഭയ് എന്ന 17കാരനായ വിദ്യാർത്ഥിക്ക് മൂക്കിനും കയ്യിലും പരിക്കേറ്റു. ഉച്ചയ്ക്ക് സ്‌കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.

ഈ അവസരത്തിൽ സംഘർഷത്തിനിടയിൽപ്പെട്ട സുഹൃത്തിനെ അഭയ് പിടിച്ചു മാറ്റി. ഇതാണ് ആക്രമണത്തിന് കാരണമായത്. കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവത്തിൽ പോത്തൻകോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com