കൊച്ചി : എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍ അറസ്റ്റിൽ. സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളായ അതുല്‍, അല്‍വിന്‍ റിബി എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും 10 ഗ്രാം മയക്കുമരുന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫും ലഹരിവിരുദ്ധ സ്‌ക്വാഡും വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ എത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ എംഡിഎംഎ കൊണ്ടുവന്നതെന്നാണ് വിവരം.