ട്രെയിനിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ വിദ്യാർത്ഥികൾ പിടിയിൽ |students Arrest

കല്ലേറിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.
train attack
Published on

കൊച്ചി : കൊച്ചിയിൽ ട്രെയിനിന് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. പ്ലസ് വൺ വിദ്യാർത്ഥികളെ എറണാകുളം ജുവന്യൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ മാതാപിതാക്കളോടൊപ്പം ഹാജരാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ട്രെയിനിന് നേരെ ആക്രമണം ഉണ്ടായത്. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനും കളമശ്ശേരി റെയിൽവേ സ്റ്റേഷനും ഇടയിലുണ്ടായ കല്ലേറിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.സംഭവത്തിൽ ജുവന്യൽ ജസ്റ്റിസ് ബോർഡ് കുട്ടികളെ അടുത്ത 15 ദിവസത്തേക്ക് കാക്കനാട് ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com