തിരുവനന്തപുരം : തലസ്ഥാനത്ത് സ്‌കൂളിൽ വിദ്യാർത്ഥി കൊണ്ട് വന്ന പെപ്പർ സ്പ്രേ അടിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം. (Students and teacher were sent to hospital in Trivandrum due to pepper spray incident)
തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥികളായ ഏഴു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു വിദ്യാർത്ഥി കൊണ്ട് വന്ന പെപ്പർ സ്പ്രേ അടിച്ചതാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇവരെ ഉടൻ തിരുവനന്തപുരം ജനറൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.