എറണാകുളം : സാങ്കേതിക തകരാറിനെത്തുടർന്ന് ഡോർ ലോക്കായി ഫ്ലാറ്റിനുള്ളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥിനിയെ സാഹസികമായി രക്ഷിച്ച് തൃക്കാക്കര ഫയർഫോഴ്‌സ്. മെഡിക്കൽ വിദ്യാർത്ഥിനിയാണ് കുടുങ്ങിയത്. (Student trapped in flat rescued by fire force )
ഉദ്യോഗസ്ഥർ കയറിൽ തൂങ്ങി ഫ്ലാറ്റിൻ്റെ ആറാമത്തെ നിലയിൽ നിന്നും ബാൽക്കണിയിലെ ജനാല വഴി അകത്തെത്തി. പിന്നാലെ വാതിൽ പൊളിച്ച് വിദ്യാർത്ഥിനിയെ രക്ഷിച്ചു.
ഇതിനോടകം തന്നെ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ചിത്രൻ നടത്തിയ സാഹസികമായ രക്ഷാപ്രവർത്തനത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.