എറണാകുളം : അഞ്ചാം ക്ലാസ് വിദ്യാർത്ഥിയോട് കൊടും ക്രൂരത. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ വൈകിയെത്തി എന്നാരോപിച്ച് കുട്ടിയെ വെയിലത്ത് ഗ്രൗണ്ടിലൂടെ ഓടിച്ചതിന് ശേഷം ഇരുട്ട് മുറിയിൽ തനിയെ ഇരുത്തി. (Student tortured in Ernakulam school)
പിന്നാലെ മാതാപിതാക്കളെ വിളിച്ചുവരുത്തുകയും, ടി സി തരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്യണമെന്നാണ് ആവശ്യം.
കുട്ടികൾ ഡിസിപ്ലിൻ പാലിക്കാനായി കർശന നടപടികൾ സ്വീകരിച്ചിരുന്നുവെന്നും, ഓടിക്കാറില്ല എന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞത്. കുട്ടിയുടെ പിതാവ് തൃക്കാക്കര പോലീസിൽ പരാതി നൽകി. സ്‌കൂൾ മാനേജ്‌മെൻറിനും പരാതി നൽകിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.