ഇടുക്കി: ക്ലാസുകൾ തുടങ്ങി മൂന്ന് വർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്ത അധികൃതരുടെ അവഗണനയ്ക്കെതിരെ ഇടുക്കി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ വീണ്ടും സമരരംഗത്ത്. അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകളുടെ നിർമ്മാണം വേഗത്തിലാക്കുക, ക്യാമ്പസിനുള്ളിലെ തകർന്ന റോഡുകൾ ടാറിംഗ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്.(Student strike again at Idukki Medical College)
ക്ലാസുകൾ ആരംഭിച്ചിട്ട് മൂന്ന് വർഷമായെങ്കിലും വിദ്യാർത്ഥികൾക്ക് മതിയായ രീതിയിലുള്ള പഠന സൗകര്യങ്ങൾ ലഭിക്കുന്നില്ല. നിലവിൽ ജില്ലാ ആശുപത്രിയിലെ ഏക ഓപ്പറേഷൻ തിയേറ്ററിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. ആറ് മോഡുലാർ തിയേറ്ററുകളുള്ള കോംപ്ലക്‌സിന്റെ നിർമ്മാണം വർഷങ്ങൾക്ക് മുൻപേ തുടങ്ങിയതാണെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല.