Kerala
എറണാകുളത്ത് ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു |student stabbed
രവിപുരത്തെ എസിടി കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നത്.
കൊച്ചി : എറണാകുളത്തെ കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു. രവിപുരത്തെ എസിടി കാറ്ററിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നത്.
കുത്തേറ്റ അഭിനിജോ (19) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ വിദ്യാർഥികളുമായി ഉണ്ടായ തകർക്കത്തെ തുടർന്നാണ് അഭിനിജോയ്ക്ക് കുത്തേറ്റത് എന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.