കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ അഴിച്ചുവിട്ട വളർത്തുനായയുടെ ആക്രമണത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദിന്റെ മകൾ അഭിഷയ്ക്കാണ് കടിയേറ്റത്. അയൽവീട്ടിലെ നായയാണ് പെൺകുട്ടിയെ ആക്രമിച്ചത്.(Student seriously injured after being bitten by dog)
ഇന്ന് രാവിലെയാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന അഭിഷയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. കുട്ടിയുടെ കൈയ്ക്കും കാലിനും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
അഭിഷയോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിനിയെയും നായ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ഈ പെൺകുട്ടി വേഗത്തിൽ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.