
ആലപ്പുഴ: ആലപ്പുഴയിൽ കൂട്ടുക്കാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം തമസിക്കുന്ന ഡോൺ ജോസഫിനെ (15) ആണ് കാണാതായത്.
ആലപ്പുഴ ബീച്ചിൽ ഞായർ വൈകിട്ട് നാലോടെയാണ് അപകടം ഉണ്ടായത്.ബീച്ചിൽ ലൈഫ്‌ഗാർഡുകളുടെ സാന്നിധ്യമില്ലാത്ത സ്ഥലത്ത് എട്ട് കുട്ടികൾ കുളിക്കാനിറങ്ങിയപ്പോൾ കൂറ്റൻ തിരയിൽപ്പെട്ടത്. അതിൽ ഏഴ് പേരെ നാട്ടുകാർ രക്ഷിച്ചു.പ്രതികൂല കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം വൈകുന്നു.