പത്തനംതിട്ട : ഏനാത്ത് കല്ലടയാറ്റിൽ ചാടിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കായി ഇന്നും തിരച്ചിൽ. അനസ്-ഷാമില ദമ്പതികളുടെ മകനായ മുഹമ്മദ് ആസിഫാണ് ഏനാത്ത് പാലത്തിൽ നിന്നും ചാടിയത്. (Student jumps into the Kallada River)
ഇന്നലെയാണ് സംഭവം. ഫയർഫോഴ്‌സ്, സ്‌ക്യൂബാ വിദഗ്ധർ മണിക്കൂറുകളോളം തിരച്ചിൽ നടത്തുയിട്ടും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ബാപ്പയെയും ഉമ്മയെയും നോക്കണമെന്ന കുറിപ്പ് ബാഗിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് ആസിഫ് കുളക്കട ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.