കാസർഗോഡ് : റാഗിംഗിൻ്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച 15 കുട്ടികൾക്കെതിരെ കേസ്. കാസർഗോഡ് മടിക്കൈ ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കെതിരെയാണ് കേസ്. (Student injured in Ragging in Kasaragod)
പരാതി നൽകിയത് പ്ലസ്‌വൺ സയൻസ് വിദ്യാർത്ഥി ഷാനിദാണ്. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഷർട്ടിൻ്റെ ബട്ടൺ ഇടാത്തത് കാട്ടി തുടങ്ങിയ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
പ്ലസ്‌ടു വിദ്യാർഥികൾ ഷാനിഡിദിൻ്റെ ബോധം നഷ്ടമാകുന്നത് വരെ മർദിച്ചു. അധ്യാപകരാണ് ആശുപത്രിയിൽ എത്തിച്ചത്.