ആലുവയിൽ വിദ്യാർത്ഥിനിക്ക് സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റു

ആലുവയിൽ വിദ്യാർത്ഥിനിക്ക് സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റു
Published on

ആലുവയിൽ സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ചു വീണു. എടയപ്പുറം സ്വദേശിനിയും കലൂരിലെ ജി.സി ഐ എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ നയനയ്ക്കാണ് പരിക്ക് പറ്റിയത്. കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് യാത്രക്കാർ പറഞ്ഞത്.

എടയപ്പുറം നേച്ചർ കവലയിലെ വളവ് വേഗത്തിൽ തിരിക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനി റോഡിലേക്ക് വീണത്. വാതിൽ ശരിയായ വിധത്തിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമാക്കിയതെന്നും യാത്രക്കാർ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ആലുവ ബാങ്ക് കവലയിൽ സ്വകാര്യ ബസിൽ നിന്നും വീണ് ചൂർണിക്കര സ്വദേശിനിയ്ക്ക് പരുക്കേറ്റിരുന്നു. ബസ് ജീവനക്കാരുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമാക്കുന്നതെന്നും ആരോപണമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com