കൊച്ചി : എറണാകുളം വൈപ്പിനിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി.ഫോർട്ട് കൊച്ചി സ്വദശിയും ഒമ്പതാംക്ലാസ് വിദ്യാർഥിയുമായ മിഖായേലിനെയാണ് കാണാതായത്. പൊലീസും അഗ്നിരക്ഷാ സേനയും തിരച്ചിൽ നടത്തുന്നു.
ഇന്ന് വൈകിട്ടോടെ വൈപ്പിൻ ബോട്ട് ജട്ടിക്ക് സമീപമാണ് അപകടം നടന്നത്. അഞ്ച് വിദ്യാർഥികളാണ് കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്ന് പേർ തിരയിൽ അകപ്പെടുകയായിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തി. മിഖായേലിനായുള്ള തിരച്ചിൽ മണിക്കൂറുകളായി തുടരുകയാണ്.