
കോട്ടയം: ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിൽ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിൽ നിന്നും വിദ്യാര്‍ഥിക്ക് ഷോക്കേറ്റു(electrocuted). തീവണ്ടിയുടെ മുകളിലൂടെ മറു ഭാഗത്തേക്ക് കടക്കവെയാണ് അദ്വൈതിന് വൈദ്യുതാഘാതമേറ്റത്.
തിങ്കളാഴ്ച വൈകിട്ട് 5 മണിയോടയാണ് സംഭവം നടന്നത്. 90% പൊള്ളലേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തി പോളിടെക്നിക്കിലെ വിദ്യാര്‍ഥിയാണ് അദ്വൈത്.