തിരുവനന്തപുരം : പ്ലസ്‌ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ. തൂങ്ങിമരിച്ച മൃതദേഹം ഉണ്ടായിരുന്നത്. പാറശാല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ നയന എന്ന 17കാരിയാണ് മരിച്ചത്. Student found dead in Trivandrum )
കുട്ടി രാത്രിയിൽ ഭക്ഷണം കഴിച്ച് കിടന്നതിന് പിന്നാലെ രാവിലെ മുറിയിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതിനാൽ വീട്ടുകാർ തട്ടിവിളിക്കുകയും ജനൽ വഴി നോക്കുകയുമായിരുന്നു.
വീട്ടിലോ സ്‌കൂളിലോ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിവില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പാറശാല പോലീസ് അന്വേഷണം ആരംഭിച്ചു.