ആലപ്പുഴ : വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മോഹൻലാൽ-അനിത ദമ്പതികളുടെ മകനായ ആദിത്യനാണ് മരിച്ചത്. (Student found dead in Alappuzha)
കുട്ടി മാന്നാർ നായർ സമാജം സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഇന്ന് രാവിലെ കുട്ടി അമ്മയുമായി വഴക്കിട്ട് മുറിയിൽ കയറി വാതിലടച്ചിരുന്നു. മുറി തുറക്കാതിരുന്നപ്പോൾ നടത്തിയ പരിശോധനയിലാണ് മരിച്ചതായി കണ്ടെത്തിയത്.