വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കുളിക്കാൻ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു |Accident

മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി സ്വ​ദേ​ശി​യാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.
accident
Published on

കോ​ഴി​ക്കോ​ട് : കോ​ട​ഞ്ചേ​രി പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. മ​ല​പ്പു​റം മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി സ്വ​ദേ​ശി​യാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് അപകടം ഉണ്ടായത്. കുളിക്കാൻ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ കുട്ടി ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ടുകയായിരുന്നു.

മ​ഞ്ചേ​രി​യി​ൽ നി​ന്ന് വ​ന്ന ആ​റം​ഗ വി​നോ​ദ സ​ഞ്ചാ​ര സം​ഘ​ത്തി​ൽ ഉ​ണ്ടാ​യ കു​ട്ടി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com