കൊല്ലം : തേവലക്കര ബോയ്സ് സ്‌കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മിഥുന് വേദനയോടെ വിട നൽകാനൊരുങ്ങി നാട്. വിദേശത്തുള്ള അമ്മയെ വിവരമറിയിച്ചു. (Student electrocuted to death in Kollam)
ഇവർ വിദേശത്ത് നിന്ന് എത്തുന്നത് വരെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. ഇവർ നാളെ എത്തിയേക്കുമെന്നാണ് വിവരം.
അതേസമയം, ഇന്ന് കെ എസ് യു, എ ബി വി പി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. എ ബി വി പി പ്രവർത്തകർ ഇന്നുച്ചയ്ക്ക് 12 മണിയോടെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.