Electrocuted : 'ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല, വീഴ്ച്ച ഉണ്ടായി, മിഥുൻ്റെ കുടുംബത്തിന് ആദ്യ ഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകും': മന്ത്രി കെ കൃഷ്ണൻകുട്ടി

കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ച ഉണ്ടായെങ്കിൽ നടപടി എടുക്കുമെന്നും, 15 ദിവസത്തിനകം കെ എസ് ഇ ബിയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും വിശദ റിപ്പോർട്ട് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Electrocuted : 'ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല, വീഴ്ച്ച ഉണ്ടായി, മിഥുൻ്റെ കുടുംബത്തിന് ആദ്യ ഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകും': മന്ത്രി കെ കൃഷ്ണൻകുട്ടി
Published on

കൊല്ലം : തേവലക്കരയിൽ സ്‌കൂളിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ മിഥുൻ്റെ കുടുംബത്തിന് ആദ്യ ഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പറഞ്ഞ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. (Student electrocuted to death in Kollam)

ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല എന്നും, വൈദ്യുതി ബോർഡിൻ്റെയും സ്‌കൂൾ മാനേജ്‌മെൻറിൻറെയും ഭാഗത്ത് നിന്ന് വീഴ്ച്ച ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് വീഴ്ച്ച ഉണ്ടായെങ്കിൽ നടപടി എടുക്കുമെന്നും, 15 ദിവസത്തിനകം കെ എസ് ഇ ബിയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും വിശദ റിപ്പോർട്ട് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലൈൻ താഴ്ന് കിടന്നത് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമായിരുന്നുവെന്നും, സ്കൂളിൻ്റെ ഭാഗത്ത് നിന്നും കെ എസ് ഇ ബിക്ക് പരാതി ലഭിച്ചിട്ടില്ല എന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com