കൊല്ലം : മിഥുൻ എന്ന 13 വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലക്കര ബോയ്സ് സ്‌കൂളിൽ പ്രതിഷേധം നടക്കുന്നു. യൂത്ത് കോൺഗ്രസ്, ആർ എസ് പി, ബി ജെ പി എന്നീ സംഘടനകൾ ചേർന്നാണ് പ്രതിഷേധം നടത്തുന്നത്.(Student electrocuted to death in Kollam)
ഇത് പ്രധാനാധ്യാപികയുടെ ഓഫീസിന് മുന്നിലാണ്. സി പി എം ഭരണസമിതിയാണ് സ്‌കൂളിലേതെന്നും, അധികൃതർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ബി ജെ പി ആരോപിക്കുന്നു.
ചെരുപ്പെടുക്കാനാണ് കുട്ടി ഇവിടേക്ക് കയറിയത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് ചെരിപ്പ് വീണതെന്നാണ് വിവരം. ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി വൈദ്യുത കമ്പിയിൽ സ്പർശിക്കുകയും വൈദ്യുതാഘാതം ഏൽക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.