Electrocuted : കൊല്ലത്ത് സ്‌കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറും KSEBയും അന്വേഷിക്കും, വീഴ്ച്ച പരിശോധിക്കുമെന്ന് മന്ത്രി

സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Electrocuted : കൊല്ലത്ത് സ്‌കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറും KSEBയും അന്വേഷിക്കും, വീഴ്ച്ച പരിശോധിക്കുമെന്ന് മന്ത്രി
Published on

കൊല്ലം : തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ (13) സ്‌കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടു തലത്തിൽ അന്വേഷണം നടത്തും. സംഭവം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറും കെ എസ് ഇ ബിയും അന്വേഷിക്കും.(Student electrocuted to death in Kollam)

വിഷയത്തിൽ കെ എസ് ഇ ബിക്ക് വീഴ്ച്ച ഉണ്ടായോ എന്ന് പരിശോധിക്കും എന്നാണ് മന്ത്രി പറഞ്ഞത്. വാർത്തയിൽ കണ്ട വിവരം മാത്രമേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. കുട്ടി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഉയർന്ന വോൾട്ടേജ് ലൈനുകൾ കടന്നുപോകുന്ന ഭാഗത്താണ് ചെരിപ്പ് വീണതെന്നാണ് വിവരം. ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി വൈദ്യുത കമ്പിയിൽ സ്പർശിക്കുകയും വൈദ്യുതാഘാതം ഏൽക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com