കൊല്ലം : തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ എന്ന 13കാരൻ ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തിൽ ഡി ജി ഇ അന്തിമ റിപ്പോർട്ട് കൈമാറി. (Student electrocuted to death in Kollam)
ഗുരുതര വീഴ്ച്ച ഉണ്ടായെന്നും, സുരക്ഷാ പ്രോട്ടോക്കോളുകൾ ഒന്നും പാലിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഹെഡ്മാസ്റ്ററുടെ വീഴ്ചയെപ്പറ്റിയും ഇതിൽ പരാമർശിക്കുന്നു.
ലൈൻ അപകടാവസ്ഥയിലായിട്ട് വർഷങ്ങളായെന്നും, അനധികൃത നിർമ്മാണം തടഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യുമെന്നാണ് വിവരം.