
തിരുവനന്തപുരം: മ്യൂസിയം ആല്‍ത്തറയിലെ ആളൊഴിഞ്ഞ വീട്ടിൽ മത്സരിച്ച് മദ്യപിച്ച് അവശ നിലയിലായ പ്ലസ് ടു വിദ്യാർത്ഥിയെ പോലീസ് ആശുപത്രിയിലെത്തിച്ചു(Student). വിവിധ സ്കൂളുകളിലെ കുട്ടികൾ ഒന്നിച്ചു ചേർന്നാണ് മദ്യപിച്ചത്.
എന്നാൽ അതിൽ ഒരു കുട്ടി കുഴഞ്ഞു വീണതോടെ മറ്റു കുട്ടികൾ ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ അതിൽ ഒരു കുട്ടിയാണ് മ്യൂസിയം പൊലീസിനെ വിവരം അറിയിച്ചത്. തുടന്ന് സ്ഥലത്തെത്തിയ പോലീസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചു. വിദ്യാർത്ഥിയെ നിലവിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.