കൊച്ചി: കൂത്താട്ടുകുളം പാലക്കുഴയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. പാലക്കുഴ കുന്നുംപുറത്ത് അജിയുടെ മകന്‍ കെവിന്‍(16) ആണ് മരണപ്പെട്ട്. ശനിയാഴ്ച വൈകിട്ട് നാലരയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.
കാവുംഭാഗം അയിനുമാക്കി കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെ കെവിന്‍ കുളത്തില്‍ മുങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തിയെങ്കിലും കെവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ആണ് മരിച്ച കെവിന്‍.