
പെരിന്തൽമണ്ണ : കൂട്ടുകാർക്കൊപ്പം കുളത്തിൽ നീന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പെരിന്തൽമണ്ണ കക്കൂത്ത് വടക്കേത്തൊടി ആബിദിന്റെ മകൻ മുഹമ്മദ് അഫ്‌നൻ (11) ആണ് മരണപ്പെട്ടത്.
കക്കൂത്ത് ചാലിയം കുളത്തിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. കൂട്ടുകാരോടൊത്ത് കുളത്തിൽ നീന്തുന്നതിനിടയിൽ അഫ്‌നൻ വെള്ളത്തിൽ താഴുകയായിരുന്നു. അഗ്നിരക്ഷ സേനയും സ്കൂബ ടീം ഉൾപ്പെടെ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.പൂപ്പലം ഒഎയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.