
കൊച്ചി: കൂത്താട്ടുകുളം പാലക്കുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു(Student). കുളത്തിൽ കുളിക്കാനിറങ്ങിയ പാലക്കുഴ കാവുംഭാഗത്ത് ഐനുമാക്കിൽ കെവിൻ (16) ആണ് മരിച്ചത്. കെവിൻ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി പോകുകയായിരുന്നു.
അപകട വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ കൂത്താട്ടുകുളം അഗ്നി രക്ഷാ സേന ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് കെവിനെ പുറത്തെടുത്തത്. കെവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.