
തിരുവനന്തപുരം : ആര്യനാട് കരമനയാറ്റിൽ അണിയിലക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ബാലരാമപുരം സ്വദേശി അഭിഷേക് (18) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.
ഇവിടെ കുളിയ്ക്കാനായി എത്തിയ നാലംഗ സംഘത്തിൽ ഒരാളാണ് മരിച്ചത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.