ക​ട​ലി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ‌‌‌‌ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു

ക​ട​ലി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ‌‌‌‌ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു
Published on

തി​രു​വ​ന​ന്ത​പു​രം: ക​ട​ലി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ‌‌‌‌ വി​ദ്യാ​ര്‍​ഥി തി​ര​യി​ല്‍​പ്പെ​ട്ട് മു​ങ്ങി​മ​രി​ച്ചു. ശം​ഖും​മു​ഖം ആ​ഭ്യ​ന്ത​ര ടെ​ര്‍​മി​ന​ലി​നു സ​മീ​പം കൊ​ച്ചു​തോ​പ്പ് ജൂ​സാ റോ​ഡി​ല്‍ സാ​ജു​വി​ന്‍റെ​യും ദി​വ്യ​യു​ടെ​യും മ​ക​നാ​യ എ​നോ​ഷ് (13) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ വൈ​കി​ട്ടാ​ണ് സം​ഭ​വം. എ​നോ​ഷും കു​ട്ടു​കാ​രും ജൂ​സാ റോ​ഡ് ഭാ​ഗ​ത്തെ ക​ട​ല്‍​ത്തീ​ര​ത്ത് ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​ന്‍ എ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​റോ​ടെ ഇ​വ​ര്‍ സം​ഘ​മാ​യി ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ എ​നോ​ഷ് വ​ലി​യ തി​ര​യി​ല്‍​പെടുകയായിരുന്നു.

എ​നോ​ഷി​നെ കൊ​ച്ചു​തോ​പ്പ് സ്വ​ദേ​ശി​ക​ളാ​യ ഫി​ജി, അ​ജ​യ് എ​ന്നി​വ​ര്‍ വ​ലി​ച്ച് ക​ര​യി​ലേ​ക്ക് ക​യ​റ്റി. ഉ​ട​ൻ​ത​ന്നെ ശം​ഖും​മു​ഖ​ത്തെ സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് ഹോ​മി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

Related Stories

No stories found.
Times Kerala
timeskerala.com