കൊല്ലം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം സ്വദേശിനിയും കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർഥിനിയുമായ ഗാർഗി ദേവി (18) ആണ് മരിച്ചത്.(Student dies tragically after being hit by train in Karunagappally)
ഇന്ന് രാവിലെ കോളേജിലേക്ക് പോകാനായി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ എത്തിയ ഗാർഗി പാളം മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഈ സമയം പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ എറണാകുളം–കൊല്ലം മെമു ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം തുടർനടപടികൾക്കായി മാറ്റി.