പത്തനംതിട്ടയിൽ ഓട്ടോ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം | Accident Death

കരിമാൻതോട് തൂമ്പാക്കുളം പ്രദേശത്ത് വച്ച് ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു.
accident death

കോന്നി : പത്തനംതിട്ടയിൽ സ്കൂൾകുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. രണ്ടാം ക്ലാസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്. റോഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത് എന്നാണ് വിവരം.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്.കരിമാൻതോട് തൂമ്പാക്കുളം പ്രദേശത്ത് വച്ച് ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു. 7 കുട്ടികളുമായി പോയ ഓട്ടോയാണ് മറിഞ്ഞത്.

ഹൈറേഞ്ച് പ്രദേശത്തുന്ന് വീണ ഓട്ടോ താഴേക്ക് മലക്കംമറിഞ്ഞ് വീഴുകയായിരുന്നു. അപകടം നടന്നയുടൻ കുട്ടികളെ ആശുപത്രിയിലെത്തിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആദിലക്ഷ്മി മരിച്ചത്

Related Stories

No stories found.
Times Kerala
timeskerala.com