വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം; പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു |mithun death

എസ് സുജയെ ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
mithun death
Published on

കൊല്ലം: കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. എസ് സുജയെ ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

സ്കൂൾ മാനേജരാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതായി ഉത്തരവിൽ പറയുന്നു. സീനിയർ അധ്യാപികയായ ജി മോളിക്ക് ആയിരിക്കും ഇനി എച്ച്എം ചുമതല ഉണ്ടായിരിക്കുക.

സ്‌​കൂ​ളി​ലെ സൈ​ക്കി​ള്‍ ഷെ​ഡി​ന് മു​ക​ളി​ല്‍ വീ​ണ ചെ​രു​പ്പെ​ടു​ക്കാ​ന്‍ ക​യ​റി​യ​പ്പോ​ഴാ​ണ് മി​ഥു​ന്‍ മ​നു (13) ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.പി​ന്നാ​ലെ സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക്ക് വീ​ഴ്ച്ച​യു​ണ്ടാ​യെ​ന്ന് കാ​ണി​ച്ച് വൈ​ദ്യു​തി വ​കു​പ്പ് സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com