
തിരുവനന്തപുരം: പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സർക്കാരിന് പങ്കില്ലന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ രംഗത്തെത്തി(A.K. Saseendran). കഴിഞ്ഞ രാത്രയിലാണ് വഴിക്കടവിലെ വിദ്യാർത്ഥിക്ക് പന്നിക്ക് വച്ച കെണിയിൽ നിന്നും ഷോക്കിക്കേറ്റത്. ഇതിൽ യു.ഡി.എഫ് പ്രവർത്തകർ സർക്കാർ കുറ്റക്കാരാണെന്ന് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചത്.
"സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയിൽ നിന്നാണ് വിദ്യാർഥിക്കടക്കം ഷോക്കേറ്റത്. ഇതിൽ വനംവകുപ്പിനോ സർക്കാരിനോ പങ്കില്ല. അപകടം നടന്നത് ഖേദകരമാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണ്. സംഭവം അന്വേഷിക്കും. വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കും. വനം വകുപ്പ് ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിക്കാറില്ല സോളാർ ഫെൻസിംഗ് മാത്രമേ സ്ഥാപിക്കാറുള്ളൂ. കാട്ടു പന്നികളെ നിയന്ത്രിക്കാൻ വഴിക്കടവ് പഞ്ചായത്ത് എന്ത് നടപടി സ്വീകരിച്ചുവെന്നും പരിശോധിക്കും" - മന്ത്രി പറഞ്ഞു