കോട്ടയം : കളിക്കിടെ കഴുത്തിൽ തോർത്ത് കുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സഹോദരിയോടൊപ്പം കളിക്കുന്നതിനിടെയാണ് വി എസ് കിരൺ എന്ന 14കാരൻ മരിച്ചത്. (Student dies in Kottayam )
തുണിയിടുന്ന അയയിൽ തോർത്ത് കെട്ടി ആടുന്ന അവസരത്തിലാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച്ച മരണം സംഭവിച്ചു.